CLOSE

കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണം : എം. ഉമ

Share

കാസര്‍ഗോഡ് : പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം. ഉമ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ യുവമോര്‍ച്ച നടത്തിയ പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി വിരുദ്ധത തലയ്ക്ക് പിടിച്ച കോണ്‍ഗ്രസ് തങ്ങളുടെ സര്‍ക്കാരിന് സംഭവിച്ച വീഴ്ച്ച സമ്മതിച്ച് കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് തുടരുകയാണ് ചെയ്തത്.

ഫിറോസ്പൂരില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തേണ്ടിയിരുന്ന അദ്ദേഹം 20 മിനിറ്റ് വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മടങ്ങിയത് രാജ്യത്തിന് തന്നെ അപമാനകരമായ സംഭവമാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ മടങ്ങേണ്ടി വന്നതെന്നും വികസനപദ്ധതികളുടെ ഉദ്ഘാടനത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന കോണ്‍ഗ്രസ്സിനെതിരെ ജനരോഷം ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വനിതാ കണ്‍ വീനര്‍ അഞ്ജു ജോസ്റ്റി, ബിജെപി കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുദ്രെപ്പാടി, മണ്ഡലം സെക്രട്ടറി അശോക് മധൂര്‍ എന്നിവര്‍ സംബന്ധിച്ചു.

യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം കീര്‍ത്തന്‍ ജെ. കുഡ്ലു സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ജിതേഷ് എന്‍. നന്ദിയും പറഞ്ഞു.

കാസര്‍ഗോഡ് കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

Leave a Reply

Your email address will not be published.