കാഞ്ഞങ്ങാട്: ഡോക്ടറെന്ന നിലയില്‍ സമര്‍പ്പിത ജീവിതത്തിന്നുടമയായ കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കെ.കുഞ്ഞാമദിനെ കാഞ്ഞങ്ങാട് പൗരാവലി ആദരിക്കുന്നു. ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത് ലോകാരോഗ്യ സംഘടനയുടെ പ്രശംസക്ക് അര്‍ഹനായ ഡോ. കെ കുഞ്ഞാമദിനെ ഈ മാസം എട്ടിനാണ് ആദരിക്കുകയെന്ന് സംഘാടകര്‍ കാഞ്ഞങ്ങാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 8ന് ശനിയഴ്ച ഉച്ചക്ക് 2ന് ഹൊസ്ദുര്‍ഗ് നഗരസഭ ടൗണ്‍ഹാളിലാണ് സമാദരം’ എന്ന പേരില്‍ ചടങ്ങ് നടക്കുക. ലോകസഭ അംഗം ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി. മുന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ എംഎല്‍എ രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എംഎല്‍എമാരായ മുന്‍ സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേ ഖരന് , എന്‍.എ നെല്ലിക്കുന്ന് , അഡ്വ. സി എച്ച് കു ഞ്ഞമ്പു . എകെ എം അഷറഫ് , എം രാജഗോപാലന്‍ , ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ വി സുജാത തുടങ്ങി നിരവധി പ്രമുഖരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കലാ-സാംസ്ക്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും. അരനൂറ്റാണ്ടിലേറെക്കാലം കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സമൂഹിക-സാംസ്കാരിക കലാരംഗത്ത് നിറഞ്ഞ് നില്ക്കുന്ന നഗരസഭ മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ ടി അബൂബക്കര്‍ ഹാജി, ലക്ഷകണക്കിന് കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത ശിശുരോഗ ചികിത്സാരംഗത്തെ ഇതിഹാസം ഡോ. എ സി പത്മനാഭന്, കുഷ്ഠരോഗികളെയും തെരുവില്‍ അലഞ്ഞു തിരിയുന്നവര്‍ ഉള്‍പ്പെടെ രണ്ടായി രത്തിലേറെ മനുഷ്യരെ മക്കളെപ്പോലെ ചേര്‍ത്ത് പിടിച്ച് അതിരുകളില്ലാത്ത കാരുണ്യ വിസ്മയം ചാക്കോ മുല്ലകൊടിയില് ഫോട്ടോഗ്രാഫി രംഗത്ത് നാലുപതിറ്റാണ്ടി ന്റെ സേവനം പൂര്‍ത്തിയാക്കിയ ഫോട്ടോഗ്രാഫര്‍ ആശീര്‍വാദ് സുകുമാരന്‍, കാഞ്ഞ ങ്ങാട് നഗരത്തിന്റെ വികസന കുതിപ്പിന് കരുത്ത് പകര്‍ന്ന മുന്‍ നഗരസഭ ചെയര്‍ മാന്മാര് എന്നിവരെയും ചടങ്ങില്‍ അനുമോദിക്കും. വൈകിട്ട് 6ന് കേരളത്തിലെ പ്രമുഖ ഗായിക ഗായകന്മാര് അണിനിരക്കുന്ന ഇശല്‍ നിലാവ് സംഗീതം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ആറങ്ങാടി, ട്രഷറര്‍ ടി റംസാന്, രക്ഷാധികാരികളായ കെ മുഹമ്മദ് കുഞ്ഞി, വി ഗോപി, കോ ഓര്‍ഡിനേറ്റര്‍ കെ കെ ജാഫര്‍ സി മുഹമ്മദ് കുഞ്ഞി.ഇ കൃഷ്ണന് കെ.സുകുമാരന്‍ മാസ്റ്റര്‍ എം ഇബ്രാഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.