രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നാട്ടുക്കാരുടെയും സ്ഥല ഉടമകളുടെയും സഹകരണത്തോടെ നിര്‍മ്മിച്ച ചെറളം- കയ്യുള്ള മൂല- ചാലിയംപള്ളി ലിങ്ക് റോഡ് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പരപ്പബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്, പഞ്ചായത്ത് മെമ്പര്‍ കുഞ്ഞികൃഷ്ണന്, പി ഗംഗാധരന്, വസന്തന്, ഗോപി, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.