CLOSE

കളളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ജനുവരി 18, 19, 20 തിയ്യതികളില്‍;കലവറ നിറയ്ക്കല്‍ 17 ന്

Share

രാജപുരം: കളളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 18, 19, 20 ചൊവ്വ, ബുധന്‍, വ്യാഴം എന്നി ദിവസങ്ങളില്‍. 17 ന് രാവിലെ 7മണിക്ക് കലവറനിറയ്ക്കല്‍. രാത്രി 7.30 തിരുവത്താഴത്തിന് അരി അളവ്. 18 ന് രാവിലെ 6 മണിക്ക് ഉഷഃപൂജ, 9 മണിക്ക് സര്‍വ്വൈശ്വരവിളക്ക് പൂജ, 11 മണി മുതല്‍ തുലാഭാരം, ഉച്ചയ്ക്ക് 12.15ന് ഉച്ചപൂജ, വൈകുന്നേരം 6 മണിക്ക് തായമ്പക, 7 മണിക്ക് ദീപാരാധന, നിറമാല, രാത്രി 9 മണിക്ക് മഹാപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം. 19 ന് പ്രാര്‍ത്ഥനാ ഉത്സവം
രാവിലെ 6 മണിക്ക് ഉഷഃപൂജ, 10 മണി മുതല്‍ തുലാഭാരം, ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണു സഹസ്രനാമം, 12.15ന് ഉച്ചപൂജ, വൈകുന്നേരം 6 മണിക്ക് തായമ്പക, 7മണിക്ക് ദീപാരാധന, നിറമാല, രാത്രി 9മണിക്ക് മഹാപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത് ,തിടമ്പ് നൃത്തം . 20ന് രാവിലെ 6 മണിക്ക് ഉഷഃപൂജ, 10 മണി മുതല്‍ തുലാഭാരം, ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണു സഹസ്രനാമം, 12.15ന് ഉച്ചപൂജ, വൈകുന്നേരം 6 മണിക്ക് തായമ്പക, 7 മണിക്ക് ദീപാരാധന, നിറമാല. രാത്രി 9 മണിക്ക് മഹാപൂജ, 9.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം.

Leave a Reply

Your email address will not be published. Required fields are marked *