CLOSE

അര്‍ബുദ രോഗിക്ക് മുടി മുറിച്ചു നല്‍കി ഉദുമയിലെ സുശ്രുത സത്യനാഥ് മാതൃകയായി

Share

പാലക്കുന്ന്: കീമോ ചികിത്സയില്‍ മുടി കൊഴിഞ്ഞു പോകുന്ന അര്‍ബുദ രോഗിക്ക് നല്‍കാനായി വിദ്യാര്‍ത്ഥിനി തന്റെ മുടി മുറിച്ചു നല്‍കി മാതൃകയായി. ഉത്സവപ്പറമ്പിലെ ഇരിപ്പിടത്തില്‍ തന്റെ അരികിലിരുന്ന മധ്യവയസ്‌കയായ അന്യ സ്ത്രീയോട് തലയിലെ മുടി പോയവിവരം ഉദുമ തെക്കേക്കര പുതിയ വളപ്പില്‍ വീട്ടിലെ സുശ്രുത സത്യനാഥ് സ്വകാര്യം ചോദിച്ചറിഞ്ഞു. വീട്ടിലെത്തിയ ശേഷം തന്റെ മുടി മുറിച്ചു ഒരു അര്‍ബുദ രോഗിക്ക് വേണ്ടിയെങ്കിലും നല്‍കണമെന്ന ആഗ്രഹം അമ്മ പുഷ്പാവതിയെ അറിയിച്ചു. മൗനം സമ്മതമാണെന്ന് മനസിലാക്കി തന്റെ നീളമുള്ള മുടി മുറിച്ച് പൊതിഞ്ഞു കെട്ടി കേരള ബ്ലഡ് ഡോണെഴ്‌സ് ജില്ല കമ്മിറ്റിയെ അറിയിച്ചു. അധികം താമസിയാതെ അതിലെ ഒരംഗമായ അമോഷ് വീട്ടിലെത്തി അതേറ്റുവാങ്ങി സുശ്രുതയുടെ ആഗ്രഹം പോലെ ചെയ്യാമെന്ന് ഉറപ്പും നല്‍കി. തനിക്കേറ്റവും ഇഷ്ടപ്പെട്ടത് മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കലാണ് പുണ്യമെന്ന സന്ദേശം ഇതിലൂടെ അന്വര്‍ഥമാക്കിയ സംതൃപ്തിയിലാണ് കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി സുശ്രുത സത്യനാഥ്.

Leave a Reply

Your email address will not be published. Required fields are marked *