CLOSE

ജില്ലയില്‍ 71 പേര്‍ കൂടി കോവിഡ്-19

Share

കാസര്‍കോട് ജില്ലയില്‍ 71 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 506 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍ 4361
വീടുകളില്‍ 4023പേരും സ്ഥാപനങ്ങളില്‍ 338പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4361 പേരാണ്. പുതിയതായി 667പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2067 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍1726ആന്റിജന്‍ 333 ട്രൂനാറ്റ് 8 ) 292പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 130 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 141പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 34 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 144176പേര്‍ക്കാണ്. 142398പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 3 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.