കാഞ്ഞങ്ങാട് : ജനുവരി 7 മുതല്‍ 13വരെ നടക്കുന്ന സേവന വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നട പ്പിലാക്കും സേവനവാരാചരത്തിന് തുടക്കം കുറിച്ചു കൊണ്ട് മഡിയന്‍ ഗവണ്മെന്റ് എല്‍. പി സ്കൂളില്‍ വൃക്ഷത്തൈ വിതരണം നടന്നു. ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എന്‍ജിനീയര്‍ എന്‍. ആര്. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാര്‍ അധ്യക്ഷതവഹിച്ചു. മഡിയന്‍ ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ പ്രധാനാധ്യാപിക പി. സുചേത ടീച്ചര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എം. മോഹനന് നന്ദിയും പറഞ്ഞു. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.