CLOSE

പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ്ബിന് സ്വന്തമായി കെട്ടിടം പണിയുന്നു

Share

പാലക്കുന്ന്: കാരുണ്യ , കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി
പ്രവര്‍ത്തിച്ചു വരുന്ന പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ്ബിന് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. കരിപ്പോടിയില്‍ മൂന്ന് സെന്റ് സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് അടിത്തറ പണി ആരംഭിച്ചു. 25 അംഗങ്ങളുമായി 2004 മെയില്‍ രൂപവത്കരിച്ച ക്ലബ്ബിന് നാട്ടിലും വിദേശത്തുമായി 130 അംഗങ്ങളുണ്ട് ഇപ്പോള്‍ . മരിച്ചുപോയ അംഗത്തിന്റെ ഓര്‍മക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. കരിപ്പോടി പാടത്ത് നെല്‍കൃഷിയും പച്ചക്കറി വിളവെടുപ്പും നടത്തി ശ്രദ്ധനേടി. ക്ലബ് പരിധിയില്‍ പ്പെട്ട നിരവധി രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചു . പി. എസ്. സി. കോച്ചിങ്, ഇംഗ്ലീഷ് പഠനം, ആരോഗ്യ ക്യാമ്പുകള്‍, കോവിഡ് കാല പരിരക്ഷ, സ്ത്രീ ശാക്തീകരണ സെമിനാറുകള്‍, പ്രശ്‌നോത്തരി മത്സരങ്ങള്‍ കൂടാതെ നെല്‍കൃഷിയും പച്ചക്കറി കൃഷിയും നടത്തി ശ്രദ്ധനേടി. നാട്ടിലെ അംഗങ്ങളുടെയും പ്രവാസികളുടെയും കപ്പലോട്ടക്കാരുടെയും സഹായത്തോടെയാണ് ക്ലബ്ബിന് സ്ഥിരം ഓഫീസ് കെട്ടിടം പണിയുക. ആറ് മാസത്തിനകം കെട്ടിടം പണി പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികളായ ശശിധരന്‍ കരിപ്പോടി (പ്രസിഡന്റ്), വിവേക് കണിയാമ്പടി (വൈ. പ്രസിഡന്റ് ), മനോജ് കരിപ്പോടി(സെക്രട്ടറി), കെ. സതീശന്‍ (ജോ. സെക്രട്ടറി), വിജേഷ് തെല്ലത്ത് (ട്രഷറര്‍) എന്നിവര്‍ പറഞ്ഞു. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *