രാജപുരം:മടിക്കൈയില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കുന്ന സി പി ഐ എം കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 9 ന് 2 മണിക്ക് രാജപുരത്ത് വെച്ച് ഇന്ത്യഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍ എം പി യും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റിയന് പോള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. സി ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നാടന്‍ പാട്ട് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.