CLOSE

ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Share

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാലക്കല്ല് വ്യാപാരഭവനില്‍ വെച്ച് നടന്നു.പ്രസിഡന്റ് സന്തോഷ് കെ കെ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് മാരായ ഷാജി പൂവക്കുളം, കമലാക്ഷന്‍, സുരേഷ് കൂക്കള്‍ ,സജി എയ്ഞ്ചല്‍, മനോജ് കുമാര്‍, സന്തോഷ് ജോസഫ്, സെക്രട്ടറിമണികണ്ഠന്‍, ബിജു മത്തായി, മോഹന്‍ കുടുംബൂര്‍,തുടങ്ങിയവര്‍ സംസാരിച്ചു. 2022 വര്‍ഷത്തെ ഭാരവാഹികളായി മോഹനന്‍ കുടുംബൂര്‍ (പ്രസിഡന്റ് ) അഡ്വ.വിനയ് മങ്ങാട്ട് (സെക്രട്ടറി, ) സോജന്‍ മുതുകാട്ടില്‍ ( ട്രഷറര്‍), ബേബി മേലത്ത് (ജോയിന്റ് സെക്രട്ടറി), വൈസ് പ്രസിഡന്റ് മാരായി ബിജു മത്തായി, രാജീവ് തോമസ്, റോണി പോള്‍, ഡയറക്ടര്‍മരായി രവീന്ദ്രന്‍ കൊട്ടോടി, സുരേഷ് പാണത്തൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജനുവരി 11ന് ചുള്ളിക്കര വ്യാപാരഭവനില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *