CLOSE

ജനലക്ഷങ്ങളുടെ ഹൃദയവികാരമായ മുസ്ലിം ലീഗ് പ്രതിസന്ധികളെ അതിജയിച്ച പ്രസ്ഥാനം: ടി.ഇ അബ്ദുള്ള

Share

ബോവിക്കാനം: പ്രതിസന്ധികാലങ്ങളെ പ്രവര്‍ത്തനവും സേവനവും കൊണ്ട് ചെറുത്ത് തോല്‍പിച്ച് കെട്ടുറപ്പിലൂടെ വിജയത്തിലേക്ക് കുതിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുള്ള പറഞ്ഞു. ജനാധിപത്യത്തോട് കൂറും നീതിയും പുലര്‍ത്തി സാമൂഹ്യപുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയും സമുദായ ശാക്തീകരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നില കൊണ്ട മുസ്ലിം ലീഗ്
ജനലക്ഷങ്ങളുടെ ഹൃദയ വികാരമാണെന്നും ടി.ഇ കൂട്ടിചേര്‍ത്തു. മുളിയാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളന അനുബന്ധമായി നുസ്രത്ത് നഗറില്‍
സംഘടിപ്പിച്ച യുവജന വിദ്യാര്‍ത്ഥി, തൊഴിലാളി, പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വാര്‍ഡ് പ്രസിഡണ്ട് കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി പഴയ കാല പ്രവര്‍ത്തകരെ അനുസ്മരിച്ചു.
ടി.കെ ഹസീബ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഘടകങ്ങളുടെ നേതാക്കളായ ഷെരീഫ് കൊടവഞ്ചി, എം.എസ് ഷുക്കൂര്‍, സി.എം ഖാദര്‍ ഹാജി, ബി.എം അഷ്‌റഫ്, സിദ്ധീഖ് ബോവിക്കാനം, അനീസ മന്‍സൂര്‍ മല്ലത്ത്, എ.ബി കലാം, അഹമ്മദലി മൂഡം ബയല്‍, നൗഷാദ് ആലിച്ചേരി, മന്‍സൂര്‍ മല്ലത്ത്, അബൂബക്കര്‍ ചാപ്പ, മുക്രി അബ്ദുല്‍ ഖാദര്‍, അഹമ്മദ് മൂലയില്‍, മസൂദ് ബോവിക്കാനം, ബി.കെ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ ഇദ്ധീന്‍, ഷെരീഫ് പന്നടുക്കം, രമേശന്‍ മുതലപ്പാറ,
ഹമീദ് മുക്രി, മൊയ്തീന്‍ ചാപ്പ, മൊയ്തു മണിയങ്കോട്, ബി.എ മുഹമ്മദ് കുഞ്ഞി ബാവിക്കര, ഉമ്മര്‍ ബെളളിപ്പാടി, കബീര്‍ ബാവിക്കര, കബീര്‍ മീത്തല്‍, സിദ്ധീഖ് കുണിയേരി, റസാഖ് ചാപ്പ, കെ.ബി ബാസിത് പ്രസംഗിച്ചു. പൊതുസമ്മേളനം നടക്കുന്ന ബാവിക്കര കെ.കെ പുറത്തെ ബാഫഖി തങ്ങള്‍ നഗറില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ പന്നടുക്കം, സിദ്ധീഖ് ബോവിക്കാനം, അഹമ്മദ് മൂലയില്‍, മുക്രി അബ്ദുല്‍ ഖാദര്‍, മൊയ്തു മണിയങ്കോട്, അഷ്‌റഫ് മുഹമ്മദ് ബാവിക്കര, കബീര്‍ ബാവിക്കര, ഷാഫി കെ.കെ പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *