CLOSE

കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദൈവാലയത്തില്‍ ഉണ്ണീശോയുടേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ മഹോത്സവത്തിന് കൊടി ഉയര്‍ന്നു.

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദൈവാലയത്തില്‍ ഉണ്ണീശോയുടേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ മഹോത്സവത്തിന് കൊടി ഉയര്‍ന്നു. തിരുനാള്‍ 16 ന് സമാപിക്കും.
വികാരി ഫാ.മാത്യു ഇളംതുരുത്തിപടവില്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദിവ്യബലി നൊവേന എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് ചന്ദനക്കാംപാറ ലിറ്റില്‍ ഫ്ളവര്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് പാലക്കീല്‍ നേതൃത്വം നല്‍കി. ഇന്ന്(9-1-22) വൈകീട്ട് 4.30 ന് ജപമാല, 5 മണിക്ക് ദിവ്യബലിക്കും നൊവേനക്കും ഫാ.ലിയോ തടത്തില്‍ നേതൃത്വം നല്‍കും. നാളെ മുതല്‍ വൈകീട്ട് 5 മണിക്ക് ഫാ.മാത്യുപരവരാകത്തും 11 ന് ഫാ.ബിപിന്‍ തെക്കേടത്തും 12 ന് ഫാ.തോംസണ്‍ കൊറ്റിയത്തും, 13 ന് ഫാ.തോമസ് പൈമ്പള്ളിയും, 14 ന് ഫാ.മാത്യു ആലങ്കോട്ടും ദിവ്യബലിക്ക് നേതൃത്വം നല്‍കി പ്രസംഗിക്കും. 14 ന് വൈകീട്ട് 6.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 15 ന് വൈകീട്ട് 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന. തുടര്‍ന്ന് തലശ്ശേരി അതിരൂപത വൈസ് ചാന്‍സിലര്‍ ഫാ.ബിജു മുട്ടത്തുകുന്നേല്‍ ആധ്യാത്മികപ്രഭാഷണം നടത്തും. 16 ന് രാവിലെ 10 ന് ആഘോഷമായ ദിവ്യബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് ഒറ്റപ്ലാക്കല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ലദീഞ്ഞോടുകൂടി പത്തുദിവസത്തെ തിരുനാള്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *