CLOSE

കുട്ടികള്‍ക്കായി ദേശീയ ചിത്രരചനാ മത്സരം

Share

ജില്ലാ തല മത്സരങ്ങള്‍ ജനുവരി 22 ന്

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ആഹ്വാനപ്രകാരം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനുവരി 22ന് ജില്ലാ തലത്തില്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കും. കാസര്‍ഗോഡ് ജില്ലാതല മത്സരം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം അറിയിച്ചു.

5 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികള്‍ വൈറ്റ് ഗ്രൂപ്പിലും, 10 -16 പ്രായത്തിലുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും റജിസ്റ്റര്‍ ചെയ്യണം. ഭിന്നശേഷിക്കാരായ അഞ്ച് മുതല്‍ പത്ത് വരെ പ്രായമുള്ള കുട്ടികള്‍ യെല്ലോ ഗ്രൂപ്പിലും, 11 മുതല്‍ 18 വരെയുള്ള കുട്ടികള്‍ റെഡ് ഗ്രൂപ്പിലും റജിസ്റ്റര്‍ ചെയ്യണം. നാലു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ സംസ്ഥാനതല മത്സരങ്ങളിലേക്കും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ദേശീയ ചിത്രരചനാ മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയിക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. മത്സരാര്‍ത്ഥികള്‍ 20 നകം 9961001616 എന്ന നമ്പറില്‍ റജിസ്റ്റര്‍ ചെയ്യണം. പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം ജനുവരി 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്:

Leave a Reply

Your email address will not be published.