CLOSE

നിയുക്തി തൊഴില്‍ മേള: 389 പേര്‍ക്ക് തൊഴില്‍; 1598 പേര്‍ ചുരുക്കപ്പട്ടികയില്‍

Share

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴില്‍ മേളയില്‍ 389 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1598 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കും. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന തൊഴില്‍ മേളയില്‍ ഐ ടി , ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ടെക്നിക്കല്‍ , മാനേജ്‌മെന്റ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് , ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള 60 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. 3275 ഒഴിവിലേക്കായി 6223 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്.
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തങ്ങളുടെ യോഗ്യതക്കും താത്പര്യത്തിനും അനുസൃതമായി തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് മേള അവസരമൊരുക്കി. ഇന്ത്യന്‍ വ്യോമസേനയുടെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി സേനയുടെ നേരിട്ടുള്ള സ്റ്റാളും മേളയിലുണ്ടായിരുന്നു. ഭിന്നശേഷി ക്കാര്‍ക്ക് തൊഴില്‍ രജിസ്ട്രഷന്‍ സംബന്ധിച്ച് ബോധവല്‍കരണം നടത്താന്‍ നാഷനല്‍ സര്‍വീസ് കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഡിസേബ്ള്‍ഡും മേളയില്‍ പ്രത്യേക അവസരമൊരുക്കി.
സംസ്ഥാന സര്‍ക്കാര്‍ അടുത്ത അഞ്ചു വഷത്തിനകം 20 ലക്ഷം തൊഴിലവസരങ്ങള്‍ ഒരു ക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മേളകള്‍ നടത്തുന്നത്.
സംസ്ഥാനത്ത് മൂന്ന് മേഖലകളില്‍ മാത്രമായി നടത്തി വന്നിരുന്ന തൊഴില്‍മേള കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം എല്ലാ ജില്ലകളിലുമായി നടത്താന്‍ തീരുമാനിച്ചത്. ഇത് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അവസരമൊരുക്കി. നിയുക്തി മെഗാ തൊഴില്‍ മേള നടക്കുന്ന അവസാന ജില്ലയാണ് കാസര്‍കോട്

Leave a Reply

Your email address will not be published.