CLOSE

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിംഗ് മത്സരം റോയല്‍ ട്രാവന്‍കൂര്‍ കാഞ്ഞങ്ങാട് ഓറോള്‍ ചാമ്പ്യന്മാര്‍

Share

പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായി കാഞ്ഞങ്ങാട് ലയണ്‍സ് ജിമ്മില്‍ നടത്തിയ കാസറഗോഡ് ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ റോയല്‍ ട്രാവന്‍കൂര്‍ കാഞ്ഞങ്ങാട ഓറോള്‍ ചാമ്പ്യന്മാരായി. ലയണ്‍സ് ജിം കാഞ്ഞങ്ങാട് രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കാഞ്ഞങ്ങാട് റോയല്‍ ട്രാവന്‍കൂറിലെ അനുവിന്ദിനേയും സാനിയയേയും ബെസ്റ്റ്് ലിഫ്റ്ററായി തെരഞ്ഞെടുത്തു. 55, 61, 67, 73, 81, 89, 102, 109, 109ന് മുകളില്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മത്സരം ഉത്ഘാടനം ചെയ്തു. വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് മാങ്ങാട് അധ്യക്ഷത വഹിച്ചു. എം.രാഘവന്‍ അതിയാമ്പൂര്‍ മുഖ്യാതിഥിയായി. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പളളം നാരായണന്‍, ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് സതീശന്‍ നമ്പ്യാര്‍, ബോക്സിംങ് അസോസിയേഷന്‍ സെക്രട്ടറി എം.വി പ്രദീഷ്, സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മൂസ പാലക്കുന്ന്, വെയ്റ്റ് ലിഫ്റ്റിംഗ് സംസ്ഥാന താരം വിജയന്‍ ആറങ്ങാടി, വെയ്റ്റ് ലിഫ്റ്റിംഗ് ട്രഷറര്‍ ബാബു കൊപ്പല്‍, അശോക് കുമാര്‍, മിഥുവിന്‍ ജയസൂര്യന്‍, ശൈലേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി എം വി വിനോദന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രൂപേഷ് എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *