തൗഫീഖ് നഗര്‍: ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയവര്‍ക്ക് നടപടികള്‍ ത്വരിതപ്പെടുത്തി ഉടന്‍ പണം അനുവദിക്കണമെന്നും
ഭവനരഹിതര്‍ക്ക് പുതുതായി അപേക്ഷ നല്കാന് അവസരം ഒരുക്കണമെന്നും
മുളിയാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വനിതാ ലീഗ് സംഗമം ആവശ്യപ്പെട്ടു.
അവശ്യ സാധനങ്ങളുടെയും, പാചക വാതകങ്ങളുടെയും വില വര്‍ദ്ധനവ് കുടുംബ ജീവിതം താറുമാറാക്കിയെന്നും, വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൗഫീഖ്ഗര് പന്നടുക്കം കോമ്പൗണ്ടില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് പി.പി നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സഫിയ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.
അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ബീഫാത്തിമ്മ ഇബ്രാഹിം മുഖ്യാഥിതിയായിരുന്നു. മുസ്ലിം ലീഗ് വനിതാ ലീഗ് നേതാക്കളായ കെ.ബി മുഹമ്മദ് കുഞ്ഞി, ബാലിദ് ബെള്ളിപ്പാടി, മറിയമ്മ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍,
ഹംസ പന്നടുക്കം, അബൂബക്കര്‍ ചാപ്പ, ഷെരീഫ് പന്നടുക്കം പ്രസംഗിച്ചു.
ഭാരവാഹികളായി സഫിയ ഖാലിദ് (പ്രസിഡണ്ട്) റാബിയ സിദ്ധീഖ്, സഫ്റീന, ഉമ്മുകുല്‍സു (വൈസ് പ്രസിഡണ്ട്) സൈബുന്നിസ ഹനീഫ് (ജനറല്‍ സെക്രട്ടറി) ഷഹദ ഷെരീഫ് പന്നടുക്കം,ആയിഷ ഹംസ, മിസ്രിയ
(ജോ. സെക്രട്ടറി) സുഹറ അഷ്റഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.