CLOSE

കാസര്‍കോട് ജില്ലയില്‍ 147പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

Share

ചികിത്സയിലുണ്ടായിരുന്ന 38 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 724പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍ 4941
വീടുകളില്‍ 4591പേരും സ്ഥാപനങ്ങളില 350പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4941 പേരാണ്. പുതിയതായി 664പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1883സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍1594ആന്റിജന്‍ 286ട്രൂനാട്ട് ) 400 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 237പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 150പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും38പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 144,473 പേര്‍ക്കാണ്. 142,477 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 4 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.