CLOSE

ബലഹീനര്‍ക്ക് താങ്ങായി ചക്രകസേരകളും പാദചാരിയും നല്‍കി പ്രവാസി

Share

മകളുടെ വിവാഹത്തിന്റെ ഭാഗമായാണ് അശോകന്റെ കാരുണ്യം

പാലക്കുന്ന് : മകളുടെ വിവാഹ ചെലവിനായി നീക്കിവച്ച തുകയില്‍ നിന്ന്, അച്ഛന്‍ കോരന്‍ കാരണവരുടെ ഓര്‍മയ്ക്കായി ബലഹീനരായവര്‍ക്ക് ചക്രകസേരകളും (വീല്‍ചെയര്‍) പാദചാരിയും (വാക്കര്‍) നല്‍കി ഖത്തര്‍ പ്രവാസി.
കരിപ്പോടി പ്രാദേശിക സമിതിയിലെ പാക്യാര ‘കൗസ്തുഭ’ത്തില്‍ അശോകന്‍ പാക്യാരയാണ് അരലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നല്‍കിയത്. വിക്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പലപ്പോഴായി നടന്ന നേത്ര പരിശോധന ക്യാമ്പില്‍ അര്‍ഹരായവര്‍ക്കെല്ലാം അശോകന്‍ കണ്ണടകള്‍ സൗജന്യമായി നല്‍കിയിരുന്നു. ഖത്തറില്‍ എലക്ട്രിക്കല്‍ കരാറുകാരനാണ് ഇദ്ദേഹം. പള്ളം വിക്ടറി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി. അബ്ദുല്‍ മജീദ് അധ്യക്ഷനായി. അശോകന്‍ പാക്യാര, മോഹനന്‍ മാങ്ങാട്, മുരളി പള്ളം, വി. വി. കുഞ്ഞിക്കണ്ണന്‍, ടി.വി. വേണുഗോപാലന്‍, രാമകൃഷ്ണന്‍ പള്ളം, പി.വി. പുരുഷോത്തമന്‍, പി.വി. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *