CLOSE

ഭരണഘടനയില്‍ വിശ്വാസം ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് ഡോ. സെബാസ്റ്റിയന്‍ പോള്‍ മുന്‍ എം പി.

Share

രാജപുരം:മടിക്കൈയില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കുന്ന സി പി ഐ എം കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ രാജപുരത്ത് സെമിനാര്‍ നടത്തി. ഭരണഘടനയില്‍ വിശ്വാസം ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്ന് മുന്‍ എം പി യും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അഡ്വ. സി ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി ജോര്‍ജ് അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റിയംഗം എം വി കൃ ഷണന്‍, പനത്തടി ഏരിയ കമ്മിറ്റി സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, സംഘാടക സമിതികണ്‍വീനര്‍ എ കെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *