CLOSE

ആയുര്‍വേദ മെഡിക്കല്‍ സോണല്‍ സ്‌പോര്‍ട് മീറ്റ്: കാസര്‍കോട് ചാമ്പ്യന്‍മാര്‍

Share

പാലക്കുന്ന് : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സോണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്‍മാരായി. കോഴിക്കോട് ജില്ലയ്ക്ക് ആണ് രണ്ടാം സ്ഥാനം. ഉദുമയിലെ കിക്ക് ഓഫ് ടര്‍ഫിലും രഞ്ജീസ് ബാഡ്മിന്റണ്‍ കോര്‍ട്ടിലും ആയി നടന്ന മത്സരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ശ്രീ ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കണ്ണൂര്‍ വയനാട് കാസര്‍കോട് ജില്ലകളില്‍ നിന്നും ആയി ഇരുനൂറോളം ഡോക്ടര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ശ്രീ. ഉത്തംദാസ് സമ്മാനദാനം നിര്‍വഹിച്ചു. ഡോ. ശ്രുതി പണ്ഡിറ്റ് , ഡോ.പത്മേക്ഷണന്‍ , ഡോ. പി.സി മനോജ് കുമാര്‍ , ഡോ.ഷബീല്‍ ഇബ്രാഹിം , ഡോ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.