CLOSE

ഗണം ഡിജിറ്റല്‍ മാസിക പുരസ്‌കാരം ശ്യാം ബാബു വെളളിക്കോത്തിനും എസ് പി ഷാജിക്കും

Share

കാഞ്ഞങ്ങാട്: ഗണം ഡിജിറ്റല്‍ മാസികയുടെ പ്രഥമ മാധ്യമ പുരസ്‌കാരം മനോരമ ലേഖകന്‍ ശ്യാം ബാബു വെളളിക്കോത്തിനും പ്രഥമ യുവ സംരംഭ പുരസ്‌കാരം മിംടെക് മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ എസ് പി ഷാജിക്കും ലഭിച്ചു. ഗണം ഡിജിറ്റല്‍ മാസികയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ലേഖനത്തിനാണ് പുരസ്‌കാരം. കൂര്‍മ്മല്‍ എഴുത്തച്ഛനെക്കുറിച്ചുളള പഠനാര്‍ഹലേഖനമാണ് സമ്മാനര്‍ഹമായ രചന. എസ് പി ഷാജിയ്ക്ക് യുവ സംരംഭകന്‍ എന്നതോടൊപ്പം സാമൂഹിക രംഗത്ത് ചെയ്യുന്ന സേവനപ്രവര്‍ത്തനവും കണക്കിലെടുത്താണ് പുരസ്‌കാരം. രാജന്‍ ഓസ്‌കാര്‍ തയ്യാറാക്കിയ ശില്പവും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ചേര്‍ന്നതാണ് പുരസ്‌കാരം. ജനുവരി 15 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് കേന്ദ്ര കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ പുരസ്‌കാരം സമര്‍പ്പിക്കും.ചടങ്ങില്‍ അകം മാസിക എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നിരൂപകന്‍ ഡോ.പി ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, സപര്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രാപ്പൊയില്‍ നാരായണന്‍, യുവകഥാകൃത്ത് ഗണേഷ് അയറോട്ട് എന്നിവര്‍ ആശംസാപ്രസംഗം നടത്തുമെന്ന് ഗണം മാസിക എഡിറ്റര്‍ രമേശന്‍ പുതിയകണ്ടവും ആര്‍ട്ട് എഡിറ്റര്‍ ഉണ്ണി കാട്ടുകുളങ്ങരയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *