CLOSE

പ്രഥമ കേരള ഒളിമ്പിക്‌സ് ഗെയിംസ:് കാസര്‍കോട് ജില്ലാ ബോക്‌സിങ്ങ് മത്സരം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

Share

പ്രഥമ കേരള ഒളിമ്പിക്‌സ് ഗെയിംസിന് മുന്നോടിയായി പുതിയകോട്ട ലയണ്‍സ് ബോക്‌സിങ്ങ് ഹാളില്‍ നടന്ന കാസര്‍കോട് ജില്ലാ ബോക്‌സിങ്ങ് മത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ഒളിസിക് ഗെയിംസ് സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ രാജശേഖരന്‍ മാസ്റ്റര്‍, ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീശന്‍ നമ്പ്യാര്‍, ജില്ലാ ബോസി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് എം ഉദയകുമാര്‍, വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് മാങ്ങാട്, സെക്രട്ടറി എം വി വിനോദന്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍, ബോക്‌സിങ്ങ് കോച്ചുമാരയ രാജന്‍ എം., ജിതേഷ്, എന്നിവര്‍ സംസാരിച്ചു. ബോക്‌സിങ്ങ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സജീവന്‍ എം.വി സ്വാഗതവും സെക്രട്ടറി എം.വി. പ്രദീഷ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി വി രമേശന്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ബാലന്‍ മാണിയാട്ട് മുഖ്യാത്ഥിയായി. മത്സരത്തില്‍ ബെസ്റ്റ് ബോക്സറായി മനു പ്രദീപനേയും ബെസ്റ്റ ലൂസറായി ശരത്തിനേയും തെരഞ്ഞടുത്തു. വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍. 46-48 കിലോ വിഭാഗം സുദീപ് പ്രഭു എം, 51 കിലോ ശ്രീര്‍ഷ് കെ, 54 കിലോ സവാദ് ബി, 57 കിലോ പ്രിന്‍സ് ജോയ്, 60 കിലോ അഭിനന്ദ്, 63.5 കിലോ മനു പ്രദീപ്, 67 കിലോ രജനീഷ് കെ, സച്ചിന്‍ കെ, 75 കിലോ അഭിരാം സി ബി, 80 കിലോ അഹമ്മദ് അദീല്‍, 92 കിലോ വിഷ്ണു കെ. 92 കിലോക്ക് മുകളില്‍ ശ്രീശാന്ത്.

Leave a Reply

Your email address will not be published. Required fields are marked *