CLOSE

മുസ്ലിം ലീഗ് സമ്പൂര്‍ണ്ണ സമ്മേളനം ബാവിക്കര കെ.കെ.പുറത്ത് സമാപിച്ചു

Share

ബോവിക്കാനം: ഹരിത ശക്തി, ചാലക ശക്തി എന്ന പ്രമേയം മുന്‍ നിര്‍ത്തി മൂന്ന് ദിവസ ങ്ങളില്‍ നടത്തിയ മുളിയാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് സമ്പൂര്‍ണ്ണ സമ്മേളനം ആവേശ പൂര്‍വ്വം സമാപിച്ചു. ബാവിക്കരകെ.കെ. പുറം ബാഫഖി തങ്ങള്‍ നഗറില്‍ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി.ശാഫി ഉപഹാര വിതരണവും
പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി.മുഹമ്മദ് കുഞ്ഞി അദര സമര്‍ പ്പണവും ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണവും നടത്തി.
ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, യു.ഡി.എഫ്. ചെയര്‍ മാന്‍ ബി.എം.
അബൂബക്കര്‍, ഷെരീഫ് കൊടവഞ്ചി,സിദ്ധീഖ് സോവിക്കാനം,അനീസ
മന്‍സൂര്‍ മല്ലത്ത്, കുഞ്ഞമ്പു നമ്പ്യാര്‍, എ.ബി.കലാം, എ.പി. ഹസൈനാര്‍, ഖാദര്‍ ആലൂര്‍, ഷെഫീഖ് മൈക്കുഴി, ബി.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
പഴയ കാല പ്രവര്‍ത്ത കരെയും, വിവിധ മേഖലയില്‍ മികവു തെളിയിച്ചവരെയും ആദരിച്ചു.മുന്നോടി യായി നുസ്രത്ത് നഗറില്‍ നിന്ന്ആരംഭിച്ച നടന്ന പ്രകടനത്തിന് മുക്രി അബ്ദുല്‍ ഖാദര്‍, അഹമ്മദ് മൂലയില്‍, മൊയ്തു മണിയങ്കോട്, അബൂബക്കര്‍ ചാപ്പ,
ഷെരീഫ് പന്നടുക്കം, റസാഖ് ചാപ്പ, ഉമ്മര്‍ ബെള്ളിപ്പാടി, കബീര്‍ ബാവിക്കര,അഷ്‌റഫ് ബാവിക്കര,കബീര്‍ മീത്തല്‍, കെ.ബി. ബാസിത്,അറഫാത്ത് തൗഫീഖ് നഗര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.