എസ്.പി.നഗര്‍: മധൂര്പഞ്ചായത്ത് 6ാം വാര്‍ഡില്‍ എസ്.പി.നഗര്‍ കൊപ്ര മില്‍ റോഡ് കാസര്‍കോട് എംഎല്‍എ ശ്രീ എന്‍ എ നെല്ലിക്കുന്നിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിച്ച് കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഉത്സവ അന്തരീക്ഷത്തില്‍
ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോപാലകൃഷ്ണ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി, ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മജീദ് പട്ള, ഇബ്രാഹിം കരിബളം, മുസ്തഫ തെരുവത്ത്, അബ്ദുല്‍ റഹ്മാന്, സലിം ,സത്തര്‍, ഹനീഫ് കെ കെ,കടപ്പുറം അബ്ബാസ് ,ബദ്റുദ്ധീന്‍,മിന്നല്‍ മൊയ്ദു
എന്നിവര്‍ സംബന്ധിച്ചു,
ഉല്‍ഘാടനത്തിന്റെ ഭാഗമായി റോഡ് അലങ്കരിച്ചു ഉല്‍ഘാടന ശേഷം എം.എല്‍.എ യെ ആനയിച്ച് ഹൃദ്യമായ സ്വീകരണം നല്കി
ഫണ്ട് അനുവതിച്ച എം.എല്‍.എ.യ്ക്കും അതിന് വേണ്ടി നാട്ടുകാരോടൊപ്പം പ്രവര്‍ത്തിച്ച മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞിക്കും ഉപഹാരം നല്കി