CLOSE

ബേക്കല്‍, കോട്ടിക്കുളം കേന്ദ്രീകരിച്ച് മിനി ഹാര്‍ബര്‍ വേണം: തീരദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

Share

ബേക്കല്‍: ബേക്കല്‍, കോട്ടിക്കുളം തീരദേശ മേഖല കേന്ദ്രീകരിച്ച് മിനി
ഹാര്‍ബര്‍ നിര്‍മിക്കണമെന്ന് തീരദേശ ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബേക്കല്‍, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരുടെ സാനിധ്യത്തില്‍,
ഉപദേശക സമിതി ചെയര്‍മാന്‍ അഡ്വ. യു. എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പ്രഡിഡന്റ് വി. പുരുഷോത്തമന്‍ അധ്യക്ഷനായി. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് ഇ.ഡി.രാമചന്ദ്രന്‍, വി. ആര്‍. വിദ്യാസാഗര്‍, പഞ്ചായത്ത് അംഗങ്ങളായ ഷൈനിമോള്‍, വിനയകുമാര്‍, കൂട്ടായ്മ കണ്‍വീനര്‍ നാരായണന്‍ ഹോട്ടല്‍ വളപ്പ്, ശംബു ബേക്കല്‍, ഗോപാലന്‍ ബേക്കല്‍, കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *