CLOSE

എല്‍ഐസി ഏജന്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

Share

കാഞ്ഞങ്ങാട് : ആള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച എല്‍ ഐ സി ഏജന്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം കടിഞ്ഞിമൂല ഹൗസ് ബോട്ടില്‍ വെച്ച് നടന്നു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് വി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ടി കുഞ്ഞികൃഷ്ണന്‍, പി.വി രാജേഷ്, കെ തങ്കമണി, ടി.വി വേണുഗോപാലന്‍, ടി.വി ബാലകൃഷ്ണന്‍, എം പ്രദീപ് കുമാര്‍, കെ.കെ ഡോമി എന്നിവര്‍ പ്രസംഗിച്ചു. വെല്‍ഫയര്‍ അസോസിയേഷന്‍ ബ്രാഞ്ച് സെക്രട്ടറി പി ജനാര്‍ദ്ദനന്‍ നായര്‍ സ്വാഗതം പറഞ്ഞു. മേഴ്‌സിക്കുട്ടി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി ബാലകൃഷ്ണന്‍ വ്യക്തിത്വ വികസന ക്ലാസ് കൈകാര്യം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന ഏജന്റുമാരായ കരുണാകരന്‍, പി പരമേശ്വരന്‍ നായര്‍, നാരായണന്‍, കൃഷ്ണന്‍, ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. എംഡിആര്‍ട്ടി ഏജന്റുമാരായ ടി.വി ബാലകൃഷ്ണന്‍, വി.എം ജോസഫ്, പി.വി രാജേഷ്, എം പ്രദീപ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published.