CLOSE

എന്തിനെയും എതിര്‍ക്കുന്നത് പ്രതിപക്ഷ ധര്‍മ്മമല്ല: കേരള കോണ്‍ഗ്രസ് ബി

Share

കാഞ്ഞങ്ങാട്: എന്തിനെയും കണ്ണുമടച്ച് എതിര്‍ക്കുന്നത് പ്രതിപക്ഷ ധര്‍മ്മമല്ല എന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ട്രഷററും മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ ജി പ്രേംജിത്ത് പറഞ്ഞു. കാഞ്ഞങ്ങാട് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ബി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ചെയര്‍മാന്‍ ദിവംഗതനായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ചായ ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. മുന്‍ ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമന്‍ നായരേയും യോഗത്തില്‍ അനുസ്മരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ജി ഗോപകുമാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.
ജില്ലയിലെ മെമ്പര്‍ഷിപ്പിന് അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി ടി നന്ദകുമാറിനെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
ജില്ലാ വൈസ് പ്രസിഡണ്ടുമാരായി ജിഷി, റോവിന്‍ എന്നിവരെയും ജില്ലാ ട്രഷററായി ടി തമ്പാനെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിമാരായി സെബാസ്റ്റ്യന്‍ നടക്കല്‍, പ്രഭാകരന്‍ കടപ്പുറം എന്നിവരെയും പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *