സ്ഥാനികാര്ക്ക് ക്ഷേമനിധി വിതരണം
ചെയ്തു
പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് യു.എ.ഇ. കൂട്ടായ്മ (കെ.ടി. കെ) കുടുംബസംഗമം നടത്തി. ക്ഷേത്ര സ്ഥാനികരെ ആദരിച്ചു. അവര്‍ക്ക് പ്രവാസി കൂട്ടായ്മയുടെ ക്ഷേമനിധി വിതരണവും നടന്നു . ശ്രീശക്തി ഓഡിറ്റോറിയത്തില്‍ ക്ഷേത്ര സ്ഥാനികരുടെ സാനിധ്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന യോഗം എഴുത്തുകാരനും കവിയുമായ ദിവാകരന് വിഷ്ണുമംഗലം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മ
വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണന് അണിഞ്ഞ അധ്യക്ഷനായി.കണ്ണങ്ങാട്ട് ഭാഗവതിയുടെ സ്ഥാനികന് മുരളി കോമരം, കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭരണ സമിതി പ്രസിഡന്റ് തമ്പാന് ചേടിക്കുന്ന്, സെക്രട്ടറി അമ്പു ഞെക്ലി,
പ്രവാസി കൂട്ടായ്മ മുന്‍ പ്രസിഡന്റ് നാരായണന് കണിയമ്പാടി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നാരായണന് കളനാട്, മാതൃ സമിതി സെക്രട്ടറി
ഷൈന മുരളി, മുന്‍ പ്രസിഡന്റ് ബാലചന്ദ്രന് കണിയമ്പാടി എന്നിവര്‍
സംസാരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവര്‍ക്ക് കെ.ടി.കെ യുടെ ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കെ.ടി.കെ കുടുംബാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉദയ വാദ്യകലാ സംഘത്തിന്റെ വനിതാ ശിങ്കാരിമേളം പാലക്കുന്ന് കര്മയുടെയും ഏഷ്യന്‍ കിഡ്സിന്റെയും വിവിധ കലാപരിപാടികളുമുണ്ടായി.