CLOSE

മഡിയന്‍ കുലോം പാട്ടുത്സവത്തിന് തുടക്കമായി: ജനുവരി 15 ശനിയാഴ്ച സമാപനം

Share

കാഞ്ഞങ്ങാട്: അത്യുത്തരകേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര പാട്ടുത്സവത്തിന് തുടക്കമായി. ചൊവ്വാഴ്ച രാവിലെ നടന്ന എഴുന്നള്ളിച്ച് വെക്കല്‍ ചടങ്ങോടു കൂടിയാണ് അഞ്ചു നാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തിരി തെളിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടവും ആഘോഷവും ഒഴിവാക്കി ചടങ്ങുകളില്‍ മാത്രം ഒതുക്കിയാണ് ഇത്തവണത്തെ പാട്ടുത്സവം നടക്കുക. ചൊവ്വാഴ്ച വൈകിട്ട് 4. 30ന് അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യം വരവ് നടക്കും. തുടര്‍ന്ന് രാത്രി 7. 30ന് പുറത്തെഴുന്നള്ളും കാളരാത്രി അമ്മയുടെ പച്ച വര്‍ണ്ണത്തിലുള്ള കളം വയ്ക്കലും കാവ് പാട്ടും കളം പൂജയും ഉണ്ടാകും. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പുറത്തെഴുന്നെള്ളും 12 മണിക്ക് അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാന നിന്നുള്ള കാഴ്ച വരവും 12.30ന് ഉച്ചപൂജയും നടക്കും. വൈകീട്ട് 5 മണിക്ക് നെരോത്ത് പെരട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള തെയ്യം വരവ്. തുടര്‍ന്ന് പുറത്ത് എഴുന്നള്ളത്തും ക്ഷേത്രപാലകന്റെ മഞ്ഞ വര്‍ണ്ണത്തിലുള്ള കളം വരയ്ക്കലും കാവ് പാട്ടും, കളംപൂജയും നടക്കും. വ്യാഴാഴ്ച 11 മണിക്ക് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യം വരവും 12ന് കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന നിന്നുള്ള കാഴ്ച വരവും നടക്കും. വൈകീട്ട് നാലിന് അടോട്ട് മുത്തേടത്ത് കുതിര് പഴയ ദേവസ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യം വരവ് രാത്രി 7.30ന് കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം തെയ്യം വരവ്. എട്ടിന് പുറത്തെഴുന്നള്ള ത്തും കാളരാത്രി അമ്മയുടെ പച്ച വര്‍ണ്ണത്തിലുള്ള കളം വരയ്ക്കലും,കാവ് പാട്ടും,കളം പൂജയും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറത്തെഴുന്നള്ളത്ത് വൈകിട്ട് 5.30ന് പുറത്തെഴുന്നള്ളത്തും കാളരാത്രി അമ്മയുടെ മഞ്ഞ വര്‍ണ്ണത്തിലുള്ള ദാരികവധം കളമെഴുത്തും, കാവ് പാട്ടും, കളം പൂജയും നടക്കും തുടര്‍ന്ന് നാഗപാട്ട്, നാഗ തോറ്റം കളംപൂജ,കളത്തിലരി ശനിയാഴ്ച ഉച്ചപൂജ ശേഷം നെരോത്ത് പെ രട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ തെയ്യ സംഘങ്ങള്‍ മടങ്ങുന്നതോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.