CLOSE

കെ.വി.വി.ഇ.എസിന്റെ നവീകരിച്ച ഓഫീസും പൊതുയോഗവും ജില്ല പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Share

ഉദുമ : റെയില്‍വേ ഗേറ്റ് അടച്ചാല്‍ ഗതാഗതം താറുമാറാകുന്ന ഉദുമയില്‍
മേല്‍പ്പാലം നിര്‍മിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് ദ്വൈവാര്‍ഷിക പൊതു യോഗം ആവശ്യപ്പെട്ടു. കുടുംബാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ് അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ടൗണിന്റെ കിഴക്കേഭാഗത്താണുള്ളത്. ഗേറ്റിനപ്പുറം കടക്കാന്‍ വാഹനങ്ങളുടെ നീണ്ട നിര ടൗണിനെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിക്കുകയാണെന്ന് യോഗം പരാതിപ്പെട്ടു. പ്രസിഡന്റ് എ.വി. ഹരിഹരസുതന്‍ അധ്യക്ഷനായി. നവീകരിച്ച ഓഫീസും പൊതുയോഗവും സംസ്ഥാന വൈസ് പ്രസിഡന്റ്‌റും ജില്ല പ്രസിഡന്റുമായ കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഘോഷ യാത്ര ടൗണില്‍ സമാപിച്ച ശേഷം യൂണിറ്റ് പ്രസിഡന്റ് പതാകയുയര്‍ത്തി. സെക്രട്ടറി കെ. എം. കരുണാകരന്‍, ജില്ല ജ. സെക്രട്ടറി കെ. ജെ. സജി, സെക്രട്ടറി ശിഹാബ് ഉസ്മാന്‍, ജി.എസ്. ശശിധരന്‍, ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് ജ. സെക്രട്ടറി യൂസഫ് റൊമാന്‍സ്, ട്രഷറര്‍ പി. കെ. ജയന്‍, കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ പള്ളം, വനിതാ വിംഗ് പ്രസിഡന്റ് ഉഷാമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : എ.വി. ഹരിഹരസുതന്‍ (പ്രസി.), പി.വി. ഉമേശന്‍, എന്‍.ബി. അബ്ദുല്‍ കരീം (വൈ. പ്രസി.), യൂസഫ് റൊമാന്‍സ് (ജ. സെക്ര.), എം. കരുണാകരന്‍( സെക്രട്ടറി), ഉമ്മര്‍ ഫാറൂക്ക് ( സെക്രട്ടറി) , പി.കെ.ജയന്‍(ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *