പൊയിനാച്ചി: ചെമ്മനാട്,ഉദുമ,പള്ളിക്കര പഞ്ചായത്തുകളിലൂടെയുള്ള ദേളി-മാങ്ങാട് – വെട്ടിക്കുന്ന്- കൂട്ടപ്പുന്ന – കരിച്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ഇരുചക്ര വാഹനങ്ങള്‍ക്കു പോലും പോകാന്‍ പറ്റാത്ത റോഡ് നന്നാക്കുന്നതിനു വേണ്ടി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ, വര്‍ഷങ്ങളായി നടപ്പിലാകുന്നില്ല. എത്രയും പെട്ടെന്ന് വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പള്ളിക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് പറമ്പ് സൗഹൃദ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് എ ബാലകൃഷണന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ ജനാര്‍ദ്ദനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ വേണുഗോപാലന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പൊയിനാച്ചി – ബന്തടുക്ക റോഡില്‍ പറമ്പ് പ്രദേശത്ത്, നിര്‍ത്തിവെച്ച ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും പറമ്പ് പ്രദേശങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും അധികൃതരോടാവശ്യപ്പെടുന്ന പ്രമേയവും അംഗീകരിച്ചു.
എ.സി നാരായണന്‍, കെ മാധവന്‍ നായര്‍, പ്രകാശന്‍ എ.സി., കെ ദാമോദരന്‍ നായര്‍, ദിവാകരന്‍ എ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പ്രസിഡണ്ട്: ബാലകൃഷ്ണന്‍ എ, വൈസ് പ്രസിഡണ്ട്: കെ സുധാകരന്‍, സെക്രട്ടറി: ജനാര്‍ദ്ദനന്‍.കെ, ജോ: സെക്രട്ടറി: എ പ്രമോദ് കുമാര്‍,
ട്രഷറര്‍: എ വേണുഗോപാലന്‍ എന്നിവരെ തെരഞ്ഞെടുത്തു.