CLOSE

പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കര്‍ണ്ണാടക മന്ത്രി സന്ദര്‍ശിച്ചു

Share

പാണത്തൂര്‍: പാണത്തൂര്‍ പരിയാരത്ത് നടന്ന ലോറി അപകടത്തില്‍ മരണമടഞ്ഞ നാലു പ്രവര്‍ത്തകരുടെ വീടുകള്‍ കര്‍ണ്ണാടക ഫിഷറീസ്, പോര്‍ട്ട് ഇന്‍ ലാന്റ് മന്ത്രി എസ് അങ്കാറ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന് പരിവ്യക്തിപരമായും സംഘടനാപരമായും പരമാവധി സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി. കുടുംബത്തിനുള്ള സഹായം രണ്ട് ദിവസത്തിനകം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണത്തൂര്‍ മുതല്‍ കല്ലപ്പള്ളി അതിര്‍ത്തി വരെയുള്ള റോഡ് അപകടമുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അപകടം നടന്ന് രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്നും എല്ലാ വിധ സഹായവും ചെയ്ത് ഇവരുടെ കൂടെ നിന്ന എം.പി, എംഎല്‍എ, പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെ,ജാതി,മത രാഷ്ടീയ ഭേദമന്യേ എല്ലാവര്‍ക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.
ബി.ജെ.പി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ സെക്രട്ടറി എന്‍ മധു, ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്ര സറളായ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ കെ.കെ വേണുഗോപാല്‍, പ്രീതി കെ.എസ്, ആര്‍ എസ് എസ് വിഭാഗ് സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ ശ്രീജിത്ത്, ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ വി, മേഖലാ സെക്രട്ടറി ബി അനൂപ്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എന്‍ രാഹുല്‍,സുള്ള്യ താലൂക്ക് പ്രസിഡന്റ് ഹരീഷ് കുഞ്ചിപ്പള്ളി, ഒ ജയറാം മാസ്റ്റര്‍, മണ്ഡലം സെക്രട്ടറിമാരായ വിനീത് മുണ്ടമാണി, ശ്രീജിത്ത് പറക്കളായി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം പി കൃഷ്ണകുമാര്‍, പഞ്ചായത്ത് ഐ.ടി സെല്‍ കണ്‍വീനര്‍ ബിനു എ നായര്‍ ,സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംകുമാര്‍,അഖില്‍ മാനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.