ബോവിക്കാനം: ഡി.വൈ.എഫ്.ഐ നേതാവായ പോസ്കോ കേസ് പ്രതിയെ സംരക്ഷിക്കാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച്, പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ച മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാര്ദ്ദനന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വരാജ് കാനത്തൂര്‍,ഗാന്ധി ദര്ശന് യുവജന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് പാണൂര്‍, മണികണ്ഠന് നെയ്യങ്കയം, രാമപ്രസാദ് കാനത്തൂര്‍, ജിതിന് പുതിയവീട്, റഷീദ് ഫാബ് , അശ്വിന് തീയടുകം, സുശാന്ത് പാട്ടിക്കോച്ചി,അഖില്‍, വിദ്യരാജ് പാണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.