CLOSE

പാലക്കുന്ന് ജെ സി ഐ യുവജന ദിനം ആഘോഷിച്ചു

Share

പാലക്കുന്ന് :പാലക്കുന്ന് ജെ സി ഐ യുവജന ദിനത്തില്‍ യുവജനറാലിയും ട്രെയിനിങ്ങും സംഘടിപ്പിച്ചു.
ഉദുമയിലെ മാസ്റ്റേര്‍സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനുമായി സഹകരിച്ചാണ് റാലിയും ട്രെയിനിങ്ങും സംഘടിപ്പിച്ചത്. 150 ഓളം യുവതി യുവാക്കളും ജേസീ പ്രവര്‍ത്തകരും പങ്കെടുത്തു. സോണ്‍ ഓഫീസര്‍ ഷറഫുദ്ദിന്‍കാസര്‍കോട് ഉദ്ഘാടനം ചെയ്തു.പാലക്കുന്ന് ജെസിഐ പ്രസിഡന്റ് സെമീര്‍ അധ്യക്ഷനായി. മുന്‍ പ്രസിഡന്റുമാരായ സതീശന്‍ പൂര്‍ണ്ണിമ , ലിജോ, രജീഷ് , ജയകൃഷ്ണന്‍ , സുഭാഷ്, ചന്ദ്രന്‍ , കിരണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സോണ്‍ ട്രെയിനര്‍ ശ്രീലാല്‍ ‘ടെയ്ക്ക് അപ്പ് ഗിയര്‍ അപ്പ്’ എന്ന വിഷയത്തില്‍ ക്ളാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *