സ്വാമി വിവേകാനന്ദ ജയന്തി – ദേശീയ യുവജന ദിനത്തില്‍ യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തോണ്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സുപ്രസിദ്ധ ചലച്ചിത്ര താരവുമായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ സെക്രട്ടറി എം. ഉമ കടപ്പുറം, യുവമോര്‍ച്ച സംസ്ഥാന വനിതാ കണ്‍വീനര്‍ അഞ്ജു ജോസ്റ്റി, ജില്ലാ ജനറല്‍ സെക്രട്ടറി കീര്ത്തന് ജെ. കുഡ്ലു എന്നിവര്‍ സംസാരിച്ചു.
കാസര്‍ഗോഡ് കസബ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച മാരത്തണില്‍ ബിജെപി – യുവമോര്‍ച്ച ജില്ലാ നേതാക്കളും പ്രവര്‍ത്തകരും മാരത്തോണില്‍ പങ്കെടുത്തു.