പൊവ്വല്‍: മുളിയാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമവും നിര്‍മാണ തൊഴിലാളി യൂണിയന് (എസ്.ടി.യു) പൊവ്വല്‍ യൂണിറ്റ് സമ്മേളനവും നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി എ.ബി. ഷാഫി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, ജന സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി, എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ജില്ലാ സെക്രട്ടറി പി.ഐ.എ ലത്തീഫ്, ബാത്തിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, സി.എ.ഇബ്രാഹിം എതിര്‍ത്തോട്, എല്‍.കെ.ഇബ്രാഹിം, ശിഹാബ് റഹ്മാനിയ നഗര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഖാദര്‍ ആലൂര്, എ.കെ. യൂസഫ്, എം. അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.മുഹമ്മദ് കുഞ്ഞി, കെ.പി. ഹമീദ്, ഉനൈസ് മദനി നഗര്‍, സമീര്‍ ചാല്‍ക്കര പ്രസംഗിച്ചു.