CLOSE

മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി മീന്‍വലയില്‍ അട്ടകള്‍

Share

പള്ളിക്കര മുതല്‍ കോട്ടിക്കുളം ഭാഗത്താണ് അട്ടശല്യം ഏറെ

പാലക്കുന്ന് : അട്ടജീവി ശല്യം മൂലം കടലില്‍ പോകാനാവാതെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍.
പള്ളിക്കര, ബേക്കല്‍, കോട്ടിക്കുളം ഭാഗത്തെ മത്സ്യതൊഴിലാളികളാണ് ഒരാഴ്ചയിലേറെയായി അട്ട ശല്യം നേരിടുന്നത്. മത്സ്യങ്ങളെക്കാളേറെ അട്ടകളാണ് വലയില്‍ കുടുങ്ങുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു . ഇവ വേര്‍തിരിക്കാന്‍ കരയില്‍ അവര്‍ പാടുപെടുന്നു. മത്സ്യങ്ങളെ വേര്‍തിരിച്ച ശേഷം ഉപ്പ് കലരാത്ത വെള്ളത്തില്‍ വല ഏറെ നേരം കുതിര്‍ത്ത് വെക്കും. പിന്നീട് വല ശക്തിയോടെ കുടയുമ്പോള്‍ അട്ടകള്‍ പുറത്തു വീഴുമെങ്കിലും ശേഷിക്കുന്നവ കൈകൊണ്ട് പെറുക്കി കളയണം. അതിനാല്‍ അട്ടയുടെ കടിയേല്‍ക്കുന്നവരും ഏറെയാണെന്ന് അവര്‍ പറയുന്നു.വലയ്ക്കും കേടുപാടുകള്‍ സംഭവിക്കുന്നുണ്ടത്രേ. ജില്ലയില്‍ പലേടത്തും അട്ടശല്യം മീന്‍ പിടുത്തക്കാര്‍ക്ക് ഭീഷണിയാകുന്നു വെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ശംബു ബേക്കല്‍ പറയുന്നു. തീരദേശ വാസികള്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപ സമാശ്വാസം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും തുക ഉടനെ വിതരണം ചെയ്യണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.