CLOSE

മഡിയന്‍ കൂലോം പാട്ടുത്സവ ആഘോഷ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ ഓഫീസ് മുറി, പീടിക മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും കുടിവെള്ള ശീതീകര ണിയുടെയും സമര്‍പ്പണം നടന്നു

Share

കാഞ്ഞങ്ങാട്: 2019- 20 വര്‍ഷത്തെ പാട്ടുത്സവ ആഘോഷകമ്മിറ്റി യുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച് നല്‍കിയ ഓഫീസ് മുറി, പീടിക മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളത്തിനായുള്ള കുടിവെള്ള ശീതീ കരണിയുടെയും സമര്‍പ്പണം ജനുവരി ക്ഷേത്ര പരിസരത്ത് വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍. മുരളി സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങള്‍ കേവലം ആരാധനാകേന്ദ്രങ്ങള്‍ മാത്രമല്ലെന്നും കലാപരവും സാംസ്‌കാരികപരവുമായ മികവിന്റെ കേന്ദ്രങ്ങള്‍ കൂടിയാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. മഡിയന്‍ കുലോം ക്ഷേത്രത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചാല്‍ ക്ഷേത്രത്തിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ സി. കെ.നാരായണപ്പണിക്കര്‍ മുഖ്യാതിഥിയായി. മഡിയന്‍ കൂലോം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. കുഞ്ഞികൃഷ്ണന്‍ നായര്‍,മഡിയന്‍ കൂലോം ട്രസ്റ്റിമാരായ വി. എം.ജയദേവന്‍ കെ. വി.അശോകന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ വേണുഗോപാലന്‍,
എം. പൊക്ലന്‍,
പി.വി. സുരേഷ്, എം.പ്രദീപ് കുമാര്‍, പി.കെ.അസീസ്
അബൂബക്കര്‍ മാണിക്കോത്ത്,
വി.കമ്മാരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.ആഘോഷ കമ്മിറ്റി മെമ്പര്‍മാരായ ഭാസ്‌കരന്‍കുതിരുമ്മല്‍ സ്വാഗതവും കുരിക്കള്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *