CLOSE

തായന്നൂര്‍ സര്‍ക്കാരികോളനിയിലെ ആദിവാസി യുവതിയുടെ തിരോധാന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം പാണത്തൂരില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു

Share

പാണത്തൂര്‍ : തായന്നൂര്‍ സര്‍ക്കാരി കോളനിയിലെ രേഷ്മ എന്ന ആദിവാസി യുവതിയുടെ തിരോധാന കേസില്‍ പ്രതി ബിജു പൗലോസിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം പാണത്തൂരില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. 2010 ല്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ബിജുപൗലോസ് രേഷ്മയെ തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിച്ചത്.

കാഞ്ഞങ്ങാട് മഡിയനില്‍ വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നപ്പോഴാണ് രേഷ്മയെ കാണാതാവുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ആദ്യം അമ്പലത്തറ പോലീസും പിന്നീട് ബേക്കല്‍ പോലീസും കേസ് എടുത്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് കെ പി ജെ എസ് ന്റെ നേതൃത്വത്തില്‍ പ്രക്ഷോഭസമരങ്ങള്‍ക്ക് തുടക്കമിട്ടത്. രേഷ്മയുടെ മാതാപിതാക്കളും നാട്ടുകാരും പങ്കെടുത്ത യോഗത്തില്‍ കെ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി ജെ എസ് ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി എം നാരായണന്‍ , രാജേഷ് അത്തി കോത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *