CLOSE

പാലക്കുന്ന് ക്ഷേത്രത്തില്‍ അഖണ്ഡനാമ ജപയജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം

Share

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ അഖണ്ഡനാമ ജപയജ്ഞത്തിന് മകര സംക്രമ ദിവസമായ വെള്ളിയാഴ്ച്ച പുലര്‍ച്ചെ തുടക്കമിടും. ഉദയം മുതല്‍ ശനിയാഴ്ച ഉദയം വരെ ‘ഹരേ രാമ ഹരേകൃഷ്ണ’ ആലാപനം ഇടവേളകളില്ലാതെ ഉരുവിട്ടുകൊണ്ടിരിക്കുന്ന അപൂര്‍വ ഭജനാലാപനമാണിത് . ക്ഷേത്ര തിരുനടയില്‍ പ്രത്യേകമൊരുക്കിയ പന്തലില്‍ വെള്ളിയാഴ്ച ഉദയം മുതല്‍ 8 മണിവരെ കളനാട് വടക്കേക്കര, കീഴൂര്‍, കളനാട് തെക്കേക്കര പ്രാദേശിക സമിതിക്കാര്‍ ഭജന പാടി ആരംഭം കുറിക്കും. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ഇടവിട്ട് ശനിയാഴ്ച രാവിലെ നാല് വരെ വിവിധ പ്രാദേശിക സമിതിക്കാര്‍ ഭജന ചൊല്ലും. 4 മുതല്‍ ഉദയം വരെ പള്ളിപ്പുറം -കൂവത്തൊട്ടി, അരമങ്ങാനം, അരവത്ത്, ചെമ്മനാട്, ചേറ്റുകുണ്ട് പ്രദേശത്തുകാരാണ് ഭജനയ്ക്ക് സമാപനം കുറിക്കുക.
1962 മുതല്‍ ഭണ്ഡാര വീട്ടിലും ക്ഷേത്രത്തിലും ആരംഭിച്ച അഖണ്ഡനാമ ജപയജ്ഞം പിന്നീട് ക്ഷേത്രത്തില്‍ 60 വര്‍ഷമായി നടത്തി വരുന്നു. കഴകത്തിലെ 32 പ്രാദേശിക സമിതിക്കാരും രണ്ടു മണിക്കൂര്‍ ഇടവിട്ട് സംഘം ചേര്‍ന്ന് ഭജനയില്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടൊക്കോള്‍ കര്‍ശമായി പാലിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.