പട്ട്‌ള : പട്‌ലയിലെ വിദ്യാഭ്യാസ-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ പട്ട്‌ള യൂത്ത് ഫോറമിന്റെ ഓഫീസ് ഉദ്ഘാടനവും പട്ട്‌ള ലൈബ്രറി & റീഡിംഗ് റൂമിന്റെ റീ ഓപ്പണിംഗും ദേശീയ യുവജന ദിനമായ ജനുവരി 12 ന് നടത്തി. വാര്‍ഡ് മെമ്പര്‍ നസീറ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി കമ്മിറ്റി അംഗം അസ്ലം പട്ട്‌ള അദ്ധ്യക്ഷത വഹിച്ചു.
ജാസിര്‍ എം.എച്ച്, സലീം പട്ട്‌ള തുടങ്ങിയവര്‍ സംസാരിച്ചു.