CLOSE

മഞ്ചേശ്വരത്തും മുളിയാറിലും കാറില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പിടികൂടി: മൂന്ന് പേര്‍ അറസ്റ്റില്‍

Share

കാസര്‍കോട്: ജില്ലയില്‍ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എംഎ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും, കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 16കിലോയില്‍ അധികം വരുന്ന കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂരില്‍ കാറില്‍ കടത്തുകയായിരുന്ന 4 കിലോയിലധികം വരുന്ന കഞ്ചാവുമായി യാസിന്‍ ഇമ്രാജ് എന്ന കേഡി ഇമ്രാന്‍ (33) എന്നയാളെ അറസ്റ്റ് ചെയ്തു. അതുപോലെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാറില്‍ കാറില്‍ കടത്തുകയായിരുന്ന 12 കിലോഗ്രാമില്‍ അധികം വരുന്ന കഞ്ചാവുമായി അഹമ്മദ് കബീര്‍ എന്ന ലാലകബീര്‍, അബ്ദുല്‍ റഹിമാന്‍ സഫ്വാന്‍ (23)എന്നിവരെ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം എ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തില്‍ എസ്ഐ ബാലകൃഷ്ണന്‍ സി കെ. എസ്ഐ നാരായണന്‍ നായര്‍. മഞ്ചേശ്വരം എസ്ഐ അന്‍സാര്‍, എഎസ്ഐ ലക്ഷ്മി നാരായണന്‍, എസ് സി പിഒ ശിവകുമാര്‍, സിപിഒ മാരായ രാജേഷ് മണിയാട്ട്, ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍, നിതിന്‍ സാരംഗ് എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.