രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ 2022 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര വ്യാപാരഭവനില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് കെ.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ജെ സി ഐ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന്‍, കാസര്‍കോട് വിജിലന്‍സ് ഓഫീസറും സിനിമാ നടനുമായ സിബി തോമസ് , ജെ സി ഐ സോണ്‍ പ്രസിഡന്റ് കെ.ടി സമീര്‍, സന്തോഷ് ജോസഫ്, മോഹനന്‍ കുടുംബൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍ എന്‍ കെ
മനോജ് കുമാര്‍ സ്വാഗതവും സെക്രട്ടറി അഡ്വ. വിനയ് മാങ്ങാട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: മോഹനന്‍ കുടുംബൂര്‍ (പ്രസിഡന്റ് ), വിനയ് മങ്ങാട്ട് (സെക്രട്ടറി), സോജന്‍ മുതുകാട്ടില്‍ (ട്രഷറര്‍).