പാണത്തൂര്‍: അരിപ്രോഡ് ഗിരീഷിന്റെ മകന് നിരഞ്ജന്റെ ചികിത്സാ ധനസഹായാര്‍ത്ഥം കാഞ്ഞങ്ങാട് മുരളീരവം ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ കാരുണ്യഗാന യാത്ര നടത്തി കിട്ടിയ തുക വാര്‍ഡ് മെമ്പര്‍ കെ ജെ ജെയിംസ് നിരഞ്ജന്റെ കുടുംബത്തിന് കൈമാറി. പവിത്രന്, ശശികുമാര്‍ കുറ്റിക്കോല്‍, ശ്രീലേഷ് പരപ്പ, സജിത്ത് നീലേശ്വരം, ബാബു പരപ്പ എന്നിവര്‍ സംബന്ധിച്ചു.