പാലക്കുന്ന് :കഴകം ഭഗവതി ക്ഷേത്രത്തില്‍ മകര സംക്രമ നാളില്‍ നടത്തിവരുന്ന അഖണ്ഡനാമ ജപയജ്ഞo ശനിയാഴ്ച അവസാനിക്കും. ഭജനാലാപനത്തിന് മുന്നോടിയായി ലളിത സഹസ്രനാമ പാരായണം നടത്തി . കളനാട് വടക്കേക്കര, കീഴൂര്‍, കളനാട് തെക്കേക്കരക്കാരും സന്നിഹിതരായാ ഭക്തന്മാരും ചേര്‍ന്ന് തുടക്കമിട്ടു. ശനിയാഴ്ച നാല് മുതല്‍ ഉദയം വരെ പള്ളിപ്പുറം-കൂവത്തൊട്ടി, അരമങ്ങാനം, അരവത്ത്, ചെമ്മനാട്, ചേറ്റുകുണ്ട് പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ ഭജനപാടി അഖണ്ഡ നാമ ജപയജ്ഞത്തിന് സമാപനം കുറിക്കും . കഴക പരിധിയിലെ 32 പ്രാദേശിക സമിതികളും രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭജനാലാപനത്തില് പങ്കു ചേര്‍ന്നു .