പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രോല്‍സവത്തിന്റെ തുടക്കമായി രാവിലെ ‘ക്ഷേത്ര കലവറ’ നിറച്ചു. തുടര്‍ന്ന് കിഴക്കേക്കര ഗുളികന് ദേവസ്ഥാനത്ത് നിന്ന് കലവറ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തി. ശനിയാഴ്ച രാവിലെ നടതുറന്ന ശേഷം ഗണപതി ഹോമവും , ശീവേലി, തുലാഭാര സമര്‍പ്പണവും തുടര്‍ന്ന് നവകകലശപൂജ, ശാസ്താ പൂജ, അരിത്രാവലും ശീവേലിയും ചോറൂണും. രാത്രി 8.30ന് അത്താഴപൂജയ്ക്ക് ശേഷം ഭുതബലി കഴിഞ്ഞ് 11 മണിക്ക് തിടമ്പ് നൃത്തത്തോടെ ഉത്സവം സമാപിക്കും