CLOSE

ദുരിതം പേറി സുജിത്തും കുടുംബവും

Share

തച്ചങ്ങാട്: പാലത്താട് താമസിക്കുന്ന ശൈലജ എന്നവരുടെ മകന്‍ സുജിത് എസ് പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ എറണാകുളം ലിസി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ 20 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സുജിത്തിനെ രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് എറണാകുളം ലിസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തീര്‍ത്തും നിര്‍ദ്ധന കുടുംബത്തിലെ അംഗമായ സുജിത്ത് തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന സുജിത്ത് രോഗ ബാധിതനായതോടെ പഠനം മുടങ്ങിയിരിക്കുകയാണ്. ബാല്യത്തില്‍ത്തന്നെ അച്ഛന്‍ ഉപേക്ഷിച്ചുപോയ സുജിത്തിന്റെ മാതാവും അമ്മാവനും അമ്മമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. നിലവില്‍ നാട്ടുകാരുടെ സംരക്ഷണയിലാണ് കുട്ടി. സുജിത്തിന്റെ ചികിത്സയ്ക്ക് ഏകദേശം ആറ് ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.നിലവില്‍ ഒരു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. സുജിത്തിന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി നാട്ടുകാരുടെയും സ്‌കൂളിന്റെയും നേതൃത്വത്തില്‍ ജനകീയ ചികിത്സാകമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.മണികണ്ഠന്‍ ചെയര്‍മാനായും തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ പ്രണാബ് കുമാര്‍ കണ്‍വീനറും തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം ട്രഷററുമായി പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സുജിത്ത് ചികിത്സാ സഹായ കമ്മറ്റിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായ ഹസ്തം സുജിത്തിനും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Google Pay Account No. 7907113467
(Shivakuamr Aravathu)
കണ്‍വീനര്‍ : 9847643125 (പ്രണാബ് കുമാര്‍ വി)

Leave a Reply

Your email address will not be published. Required fields are marked *