CLOSE

കേരളത്തില്‍ ഇടത് – ജിഹാദി അന്തര്‍ധാര സജീവം : എ.എന്‍. രാധാകൃഷ്ണന്‍

Share

കാസര്‍ഗോഡ് : ഇടത് മുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രസംഘടനാ പ്രവര്‍ത്തകരെ പോലും അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് സാധിക്കാത്തത് ഇടത് മുന്നണിയും ജിഹാദി സംഘടനകള്‍ക്കുമിടയില്‍ അന്തര്‍ധാര സജീവമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനകീയ പ്രതിരോധം’ കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ഉത്തരമേഖല പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടി, ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചര്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, ബിജെപിയുടെയും വിവിധ മോര്‍ച്ചകളുടെയും ദേശീയ, സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ സ്വാഗതവും എ. വേലായുധന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *