CLOSE

കളഞ്ഞു കിട്ടിയ പണസഞ്ചി ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥിയും സുഹൃത്തും

Share

പാലക്കുന്ന്: പണവും സ്വര്‍ണ വളയും ആധാര്‍, പാന്‍ കര്‍ഡുകള്‍ അടക്കം വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി മാതൃകയായി വിദ്യാര്‍ഥിയും കൂട്ടുകാരനും. പാലക്കുന്ന് അംബിക കോളേജില്‍ പ്ലസ് ടു വിന് പഠിക്കുന്ന കരിപ്പോടിയിലെ പി. കെ. ആദര്‍ശും കൂട്ടുകാരന്‍ മാങ്ങാട് ആടിയത്തെ അശ്വിനും കോവിഡ് വാക്‌സിന്‍ എടുക്കാനായി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പോയതായിരുന്നു. തങ്ങള്‍ പത്താം ക്ലാസ് വരെ പഠിച്ച ഉദുമ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വരെ പോയി വരാമെന്ന് കരുതി അവിടം വരെ എത്തിയപ്പോഴാണ് സ്‌കൂള്‍ ഓഫീസ് ഗേറ്റില്‍ കനമുള്ള പണസഞ്ചി വഴിയില്‍ വീണത് ശ്രദ്ധയില്‍ പെട്ടത്. പണവും സ്വര്‍ണ വളയും വിലപ്പെട്ട പല രേഖകളുമാണ് അതിനകത്തെന്ന് അറിഞ്ഞ ഇവര്‍ അത് ഉടനെ പ്രഥമാധ്യാപകന്‍ മധുസുദനനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനിടെയാണ് നാലാംവാതുക്കലിലെ ഉഷയുടെ പണസഞ്ചി സ്‌കൂള്‍ പരിസരത്ത് നഷ്‌പെട്ട വിവരം പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ പ്രഥമാധ്യാപകനെ അറിയിച്ചത്. സഹോദരിയുടെ മകളോടൊപ്പം മറ്റൊരാളെ പണം ഏല്‍പ്പിക്കാന്‍ പോകും വഴിയാണ് സഞ്ചി നഷ്ടപ്പെട്ടത്. ഉഷയെ സ്‌കൂളില്‍ വിളിപ്പിച്ച് പണസഞ്ചിയുടെ ഉടമസ്ഥാവകാശം ഉറപ്പു വരുത്തിയ ശേഷം അത് തിരിച്ചു നല്‍കാന്‍ ഏര്‍പ്പാടാക്കി.
ആദര്‍ശിന്റെയും അശ്വിന്റെയും പഞ്ചായത്ത് അംഗത്തിന്റെയും സാനിധ്യത്തില്‍ പ്രഥമാധ്യാപകന്‍ മധുസുദനന്‍ പണസഞ്ചി ഉഷയ്ക്ക് കൈമാറി.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സത്യസന്ധതയില്‍ അവിടത്തെ അധ്യാപകരും, തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദര്‍ശിനെ അംബിക കോളേജ് പ്രിന്‍സിപ്പല്‍ പ്രേമലതയും അഭിനന്ദനങ്ങള്‍ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *