CLOSE

പരപ്പ ബ്ലോക്ക് പഞ്ചായത്തും , കള്ളാര്‍ ഗ്രാമ പഞ്ചായത്തും, പൂടംകല്ല് താലൂക്കാശുപത്രിയും സംയുക്തമായി പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി

Share

രാജപുരം:പരപ്പ ബ്ലോക്ക് പഞ്ചായത്തും, കള്ളാര്‍ ഗ്രാമ പഞ്ചായത്തും, പൂടംകല്ല് താലൂക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് മെമ്പര്‍ സി രേഖ,കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ, പഞ്ചായത്തംഗം ബി അജിത് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി സുകു,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ , നഴ്‌സിംഗ് ഓഫീസര്‍( സെക്കന്ററി പാലിയേറ്റീവ് ഇന്‍ചാര്‍ജ്).ലിജി തോമസ് എന്നിവര്‍ സംസാരിച്ചു.കള്ളാര്‍ പഞ്ചായത്തിലെ 140 രോഗികള്‍ക്ക് വേണ്ടി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി നല്‍കിയ കിറ്റ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്ക് കൈമാറി. നാരായണ്‍ അരിച്ചെപ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 30 പേര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത കിറ്റ് പരപ്പ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി വിതരണം ചെയ്തു.

Leave a Reply

Your email address will not be published.